സേഫ് കേരള ജാഗ്രത!
Wednesday, February 19, 2020 11:26 PM IST
കേരളത്തിലെ റോഡപകടങ്ങളിൽ മരണങ്ങൾ വർധിച്ചുവരികയാണ്. 2019 ൽ നവംബർ വരെയുള്ള 11 മാസത്തിനിടയിൽ സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചത് 4044 പേർ. 2018 ൽ നവംബർ വരെ 3861 പേരാണ് മരിച്ചത്. 2018ൽ 36,646 അപകടങ്ങൾ നടന്നപ്പോൾ 2019ൽ അതു രണ്ടായിരത്തോളം വർധിച്ചു.
അതേസമയം സർക്കാർ ആവിഷ്കരിച്ച സേഫ് കേരള പദ്ധതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നീക്കമുണ്ട്. പദ്ധതിയുടെ ഭാഗമായി റോഡിൽ നിയോഗിച്ച 85 സ്ക്വാഡുകൾ അടിസ്ഥാന സൗകര്യമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സജീവമാകുന്നില്ല. 34 സ്ക്വാഡുകൾ ഉണ്ടായിരുന്നപ്പോൾ 36 കോടി രൂപ പിഴ പിരിച്ചെന്നാണ് കണക്ക്. പുതുതായി നിയമിച്ച 51 സ്ക്വാഡുകൾ കൂടി വരുന്പോൾ പിഴത്തുക വർഷം 300 കോടിയാകുമെന്നായിരുന്നു അനുമാനം. ഈ പ്രതീക്ഷയിലാണ് നിയമനങ്ങൾക്ക് ധനവകുപ്പ് അനുമതി നൽകിയത്.
എന്നാൽ 51 സ്ക്വാഡുകൾ 10 മാസം കൊണ്ട് പിരിച്ചെടുത്തത് 25.45 കോടി ആണെന്നും 1.87 ലക്ഷം വാഹനങ്ങൾക്ക് പിഴയീടാക്കാൻ റിപ്പോർട്ട് എഴുതിയെന്നുമാണ് കണക്ക്.
സയ്യിദ് ഹാഷിർ അലി സിനാൻ ഒറ്റപ്പാലം