സൈറൺ തിരിച്ചുവരട്ടെ
Sunday, May 17, 2020 11:28 PM IST
ഏകദേശം മുപ്പതു വർഷം മുന്പ് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ചേർന്നു സൈറൺ നിലനിന്നിരുന്നു. പ്രധാനമായും സമയം അറിയിക്കുക എന്നതായിരുന്നു ഇവയുടെ ഉദ്ദേശ്യം. എന്നാൽ, വാച്ചിന്റെയും സമയം അറിയിക്കുന്ന മറ്റ് ഉപകരണങ്ങളുടെയും വർധനയോടെ ഇവ വിസ്മൃതിയിലായി. വെള്ളപ്പൊക്കം, മറ്റു പ്രകൃതിദുരന്തങ്ങൾ എന്നിവ ഉണ്ടാകുന്പോഴും ഏറ്റവും വേഗം പൊതുജനശ്രദ്ധ ക്ഷണിക്കാൻ സൈറണോളം നല്ല മാർഗം വേറെയില്ല.
മാധ്യമങ്ങളിലൂടെ സന്ദേശം നല്കുന്നതോടൊപ്പം സൈറൺ മുഴക്കംകൂടി ഉണ്ടായാൽ ഏറെ ശ്രദ്ധിക്കപ്പെടും.
ആന്റണി ആറിൽച്ചിറ, ചന്പക്കുളം, ആലപ്പുഴ