ചെരുപ്പിനൊപ്പിച്ചു കാൽ മുറിക്കരുത്
Thursday, August 13, 2020 11:04 PM IST
ഒ ഐ ഒ പി നടപ്പിലായാൽ കേരളത്തിൽ പെൻഷൻ പ്രായം അമ്പത്തിആറിൽനിന്ന് അറുപതു ആക്കേണ്ടിവരില്ലേ. വിപ്ലവകരം എന്ന് നമ്മളെല്ലാവരും പുകഴ്ത്തിയ ഭൂപരിഷ്കരണം എന്തായി? നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതായപ്പോൾ നമ്മൾ മറന്ന ഒരു കാര്യമുണ്ട്, കൃഷി. അതിനാൽ ചെരുപ്പിനൊപ്പിച്ചു കാൽ മുറിച്ച പോൽ അധികം ഉള്ളവരിൽനിന്നു പിടിച്ചെടുത്ത് ഇല്ലാത്തവർക്ക് നൽകിയ ഭൂമികൾ എവിടെ. ഭൂരിഭാഗത്തിലും നല്ല കെട്ടിടങ്ങൾ ഉയർന്നു.
കായൽ രാജാക്കന്മാരും തോട്ടം ജന്മികളും കൃഷി ചെയ്തിരുന്നപ്പോൾ അത്യാവശ്യത്തിനു നെല്ലും അരിയും പച്ചക്കറികളും കേരളത്തിൽനിന്നു തന്നെ കിട്ടുമായിരുന്നു. ഇപ്പോൾ നമ്മൾ ഇവയ്ക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ഇന്ത്യ വൺ ഹോം (എന്തിനാണ് ചില അതിസമ്പന്നർക്ക് മാത്രം അത്യാഡംബര ഭവനങ്ങൾ), വൺ ഇന്ത്യ വൺ സിലബസ് എന്നിവയും സർക്കാർ നടപ്പാക്കണം. തുടർന്ന് വൺ ഇന്ത്യ വൺ പ്രോപ്പർട്ടിയും നടപ്പാക്കണം.
പി. സി. ജോസ്, പാലക്കൽ
റിട്ടയേർഡ് ഡെ. സെക്രട്ടറി, അഡ്വ. ജനറൽസ് ഓഫീസ്. തൃശൂർ