കോവിഡ് പ്രതിരോധം: തർക്കം വേണ്ട
Wednesday, September 9, 2020 11:38 PM IST
കഴിഞ്ഞദിവസം ഒരു ചാനലിൽ തർക്കം കോവിഡ് രോഗവും ഹോമിയോ പ്രതിരോധവും എന്ന വിഷയെത്തെ പറ്റിയായിരുന്നു. സർക്കാരും തർക്കിക്കുന്നവരും ഒരു കാര്യം ഓർക്കുക. കേരളത്തിൽ കോവിഡിനെ തടയാൻ നാട്ടിൻപുറങ്ങളിൽ സാധാരണ മനുഷ്യർ ധാരാളം നാടൻ മരുന്നുകൾ ഉപയോഗിച്ചു വരുന്നുണ്ട്. തങ്ങളുപയോഗിക്കുന്ന പ്രതിരോധ മരുന്നു ഫലപ്രദം എന്നാണ് മിക്കവരും ധരിക്കുന്നത്.
അതുകൊണ്ട് ഇത്തരം തർക്കവും നിർദേശങ്ങളും ഒഴിവാക്കാവുന്നതാണ്. ഒരു ചികിത്സാ സംവിധാനവും മറ്റൊന്നിനെ പാടേ തള്ളാതിരിക്കട്ടെ. പാമ്പുകടിയേറ്റവരെ എത്രയോ നാടൻവൈദ്യന്മാർ രക്ഷിച്ചിരിക്കുന്നു!
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ