മാധ്യമവിചാരണ വേണ്ട
Sunday, September 13, 2020 12:11 AM IST
ടെലിവിഷൻ ചാനലുകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന മാധ്യമ വിചാരണയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ വിമർശനം സമയോചിതമാണ്. ഇപ്പോൾ കേരളത്തിൽ എല്ലാ ദിവസവും സന്ധ്യ കഴിഞ്ഞാൽ ടിവി ചാനലുകളിൽ കുറെ ആളുകളെ വിളിച്ചിരുത്തി, വിവിധ വിഷയങ്ങളിൽ കുറ്റവിചാരണ പോലെ ചർച്ച നടത്തി സമാന്തര കോടതി പ്രവർത്തനം നടത്തുന്നത് ഒരു വിധത്തിലും പ്രോത്സാഹിക്കപ്പെടാൻ പാടുള്ളതല്ല. അന്വേഷണത്തിൽ ഇരിക്കുന്ന കേസുകളെ സംബന്ധിച്ച്, ചിലരെ രക്ഷിക്കണം എന്ന ലക്ഷ്യത്തോടെ ആയിരിക്കും ഈ സന്ധ്യാ വിചാരണ അരങ്ങേറുന്നത്.
എല്ലാത്തരം വികസന പ്രവർത്തനങ്ങളെയും ഇവർ തമസ്കരിക്കുകയും ചെയ്യും. കേര ളത്തിലെ പ്രസക്തമായ ഒരു വികസന പ്രവർത്തനങ്ങളിലും അഭിപ്രായ സമന്വയം ഉണ്ടാക്കാൻ ഇവർ ശ്രമിക്കില്ല. അതിനാൽ ഡൽഹി ഹൈക്കോടതി യുടെ ചുവടു പിടിച്ച് ഇന്ത്യയിൽ എല്ലായിടത്തും ബാധകമായ ടെലിവിഷൻ ചട്ടം ഉണ്ടാക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ്. ഇന്ത്യയിൽ കോടതികൾക്കു മാത്രമാണ് വിചാരണ നടത്താനുള്ള അധികാരം.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ