ശുദ്ധീകരണം വേണം
Sunday, September 13, 2020 12:11 AM IST
ദീപികയിലെ മുഖപ്രസംഗത്തിൽ പറഞ്ഞതുപോലെ സിനിമാ മേഖല ഇന്നു വലിയ സംശയത്തിന്റെ നിഴലിലാണ്. മയക്കുമരുന്നു ബന്ധം, ഹവാല കള്ളപ്പണ ഇടപാടുകൾ, സ്വർണക്കള്ളക്കടുത്ത് തുടങ്ങിയ മേഖലകളിലെ പ്രതികളുമായി മലയാള സിനിമാ പ്രവർത്തകർക്കു ബന്ധമുണ്ട് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. കൂടാതെ അനഭിലഷണീയമായ പല പ്രവണതകളും മലയാള സിനിമാ രംഗത്ത് ദീർഘകാലത്തു നിലനിൽക്കുന്നതായി ജനങ്ങൾ വിശ്വസിക്കുന്നു.
യുവജനങ്ങളെ കൂടുതൽ സ്വാധീനിക്കുന്ന മാധ്യമം എന്ന നിലയിൽ ഈ ഈജിയൻ തൊഴുത്തു വൃത്തിയാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേന്ദ്ര ഏജൻസി തന്നെ ഇതേപ്പറ്റി അനേഷിച്ചു കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടതാണ്.
ചാക്കപ്പൻ ആന്റണി പഴേവീട്ടിൽ പള്ളത്തുശേരി