സീസണ് ടിക്കറ്റുള്ളവര്‍ക്ക് എക്സ്പ്രസ് ട്രെയിനും
Monday, March 1, 2021 8:49 PM IST
ട്രെയിനില്‍ ദിവസവും യാത്ര ചെയ്യുന്നവര്‍ക്ക് സീസണ് ടിക്കറ്റ് എടുത്ത് എക്സ്പ്രസ്സ് ട്രെയിനുകളില്‍ യാത്ര ചെയ്യാനുള്ള സംവിധാനം പുനഃസ്ഥാപിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിലവില്‍ ഓരോ യാത്രയ്ക്കും ടിക്കറ്റ് റിസര്‍വ് ചെയ്തു മാത്രമേ എക്സ്പ്രസ് ട്രെയിനുകളില്‍ യാത്ര ചെയ്യാനായി സാധിക്കുകയുള്ളു. ഇത് വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലപ്പോള്‍ റിസേര്‍വ് ചെയ്യുംമ്പോള്‍ ടിക്കറ്റ് ‘’വെയ്റ്റിംഗ് ലിസ്റ്റ് ’ ആയിട്ടാവും ഉണ്ടാവുക, ഇതു മൂലം യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയും സ്ഥിരം യാത്രക്കാര്‍ക്ക് ഉണ്ടാകുന്നു. അതിനാല്‍ സീസണ് ടിക്കറ്റ് സംവിധനം എത്രയും പെട്ടെന്ന് റെയില്‍വേ പുനഃസ്ഥാപിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ആര്. ജിഷി, കൊല്ലം