അഭിപ്രായ സർവേ നിരോധിക്കണം
Sunday, April 4, 2021 12:00 AM IST
എല്ലാവരും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉറച്ച അനുഭാവിയാകണമെന്നില്ല. ഇത്തരക്കാർ ഏതു പാർട്ടിക്കു വോട്ടുചെയ്യണമെന്നറിയാതെ ചാഞ്ചാടി നിൽക്കുന്ന മനസിന്റെ ഉടമകളാണ്. ഇങ്ങനെയുള്ളവർ നല്ലൊരു ശതമാനമുണ്ട്. ഇങ്ങനെയുള്ളവരെ സ്വാധീനിക്കാൻ വോട്ടെടുപ്പിനു മുമ്പുള്ള അഭിപ്രായ സർവേക്കു കഴിയും. കാരണം, ജയിക്കുന്ന മുന്നണിക്ക് വോട്ടുചെയ്യാൻ ഇവർക്കു താത്പര്യം കൂടും. അതിനാൽ വോട്ടിനുമുന്പുള്ള അഭിപ്രായ സർവേകൾ നിരോധിക്കാൻ നിയമം കൊണ്ടുവരണം.
സർവേക്കാർക്കു സർവേ നടത്താതെ ഇരിക്കപ്പൊറുതിയില്ലെങ്കിൽ തെരഞ്ഞെടുപ്പിനുശേഷം ഫല പ്രഖ്യാപനത്തിനു മുന്പ് ഒരു മാസത്തെ ഇടവേളയിൽ അവർ സർവേ നടത്തി സായൂജ്യമടയട്ടെ.
മോഹൻ നെടുങ്ങാടി, ചെർപ്പുളശേരി