കേന്ദ്രസർക്കാരിന്റെ പിടിവാശി
Monday, April 5, 2021 11:34 PM IST
കേന്ദ്രസർക്കാർ പറയുന്നു കാർഷികനിയമങ്ങൾ കർഷകർക്കു വേണ്ടിയുള്ളതാണെന്ന്. കർഷകർ തന്നെ തങ്ങൾക്കതു വേണ്ട പിൻവലിച്ചോളൂ എന്നു പറയുന്നു.
പിന്നെ ആർക്കുവേണ്ടിയാണ് കേന്ദ്രസർക്കാർ അതു പിൻവലിക്കാതെ വാശിപിടിക്കുന്നത്? ഒരുപക്ഷേ കേന്ദ്രസർക്കാരിനു ചില പ്രത്യേക ജോലികൾ ചെയ്യുന്ന കർഷകർ ഉണ്ടായിരിക്കാം. അവരെ നമ്മൾ കോർപറേറ്റുകൾ എന്നു വിളിക്കുന്നു എന്നുമാത്രം.
എൽട്ടൺ സണ്ണി മാത്യു മറ്റം, കൊഴുവനാൽ