വെള്ളക്കെട്ടിലെ ശിശുമരണങ്ങൾ
Friday, April 9, 2021 1:23 AM IST
കുട്ടനാടൻ മേഖലയിൽ വരുമാനം കുറഞ്ഞ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ മിക്കവാറും വെള്ളക്കെട്ടുകൾ നിറഞ്ഞതായിരിക്കും. കുഞ്ഞുങ്ങൾ സദാസമയവും വീടിനുള്ളിൽ കഴിയുന്പോൾ മടുപ്പു തോന്നുക സ്വാഭാവികമാണ്. അപ്പോൾ വീടിനു വെളിയിലിറങ്ങും. മാതാപിതാക്കളുടെ കണ്ണൊന്നു തെറ്റിയാൽ ഞൊടിയിടയിൽ വെള്ളക്കെട്ടിൽ വീണ് അപകടം സംഭവിച്ചിരിക്കും. ഇപ്രകാരമുള്ള അപകടങ്ങൾ ഒഴിവാകണമെങ്കിൽ ഈ അപകടക്കുഴികൾ നികത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യസേവന സംഘടനകൾ എന്നിവരുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിലേക്കു തിരിയുകയാണെങ്കിൽ മനുഷ്യസ്നേഹികളുടെ കരൾ പിടയുന്ന ഈ ദുരന്തങ്ങൾ ഒഴിവാകും.
ജോസ് കൂട്ടുമ്മേൽ