കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം
Sunday, April 11, 2021 12:13 AM IST
നിലവാരമില്ലാത്തതും മാലിന്യങ്ങൾ കലർന്നതുമായ കുപ്പിവെള്ളം വില്പന സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണ്. പൊതുജനാരോഗ്യത്തിനു തന്നെ ഭീഷണി ഉയർത്തുന്ന ഇത്തരം കച്ചവട വിപണികൾക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്.രണ്ടു വർഷം മുമ്പുള്ള കണക്കനുസരിച്ച് 50 കോടി രൂപയ്ക്കു മുകളിലാണ് കേരളത്തിലെ കുപ്പിവെള്ളം കച്ചവടം. ബഹുരാഷ്ട്ര കമ്പനികളുൾപ്പെടെ നൂറിലധികം കുടിവെള്ള പ്ലാന്റുകളാണ് സംസ്ഥാനത്തു പ്രവർത്തിച്ചു വരുന്നത്. ഇത്തരം സ്ഥാപനങ്ങളിൽനിന്നു നിലവാരമില്ലാത്ത കുടിവെള്ളം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതോടൊപ്പം അനധികൃത കുടിവെള്ളം, ഐസ് പ്ലാന്റ്കളുടെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള നടപടി സർക്കാർ എടുക്കേണ്ടതുണ്ട്. 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം സംസ്ഥാനത്ത് കുപ്പിവെള്ളം നിർമാണത്തിന് ബിഐഎസ് ലൈസൻസ് നിർബന്ധമാണ്. എന്നാൽ വ്യാജ ലൈസൻസ് ഉണ്ടാക്കി കുടിവെള്ളം വിപണിയിലെത്തിക്കുന്ന ഏജന്റുമാരുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സൂക്ഷ്മവും സമഗ്രവുമായ പരിശോധന സർക്കാർ നടപ്പാക്കേണ്ടതുണ്ട്.
ആസ്മി ജോ കുളപ്പാറച്ചാൽ, രാജാക്കാട്