Letters
പരാജയം നല്‍കുന്ന പാഠങ്ങള്‍
Friday, May 7, 2021 11:23 PM IST
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യം ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളി​ൽ ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​ണ്. കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പി​സ​ത്തി​ന്‍റെ അ​തി​പ്ര​സ​രം പ​രാ​ജ​യ​ത്തി​ന് ഇ​ട​യാ​ക്കി​യ മു​ഖ്യ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം സ്ഥാ​നാ​ർ​ഥി​യു​ടെ 50 കി​ലോ പോ​സ്റ്റ​ർ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ് പൈ​സ വാ​ങ്ങി​യ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ള്ള കോ​ൺ​ഗ്ര​സി​നെ ജ​നം തി​ര​സ്ക​രി​ച്ച​തി​ൽ അ​തി​ശ​യം ഒ​ന്നു​മി​ല്ല. പാ​ർ​ട്ടി​യെ​ക്കാ​ളും ഗ്രൂ​പ്പി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ള്ളി​ട​ത്തോ​ളം കാ​ലം കോ​ൺ​ഗ്ര​സി​നു ഭാ​വി​യി​ല്ല. പാ​ർ​ട്ടി​യി​ല്ലെ​ങ്കി​ൽ ഗ്രൂ​പ്പി​ല്ലെ​ന്ന വ​സ്തു​ത ഇ​നി എ​ന്നാ​ണ് അ​വ​ർ തി​രി​ച്ച​റി​യു​ക? ചു​മ​രു​ണ്ടാ​യി​ട്ടു വേ​ണ്ടേ ചി​ത്രം വ​രയ്‌​ക്കാ​ൻ?. കോ​ൺ​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ​പ​ര​മാ​യ പ​രാ​ധീ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു ന​ട​പ​ടി​യു​മി​ല്ല.

സെ​ബാ​സ്റ്റ്യ​ൻ പാ​താ​മ്പു​ഴ, തൊ​ടു​പു​ഴ