ആരോഗ്യ ഇൻഷ്വറൻസ് സാർവത്രികമാക്കണം
Saturday, May 15, 2021 11:29 PM IST
മഹാമാരിയുടെ കാലത്തായാലും അതിനു ശേഷമുള്ള കാലത്തായാലും എല്ലാവർക്കും ചികൽസ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം പരിഷ്ക്യത സമൂഹത്തിനുണ്ട്. ഇപ്പോൾത്തന്നെ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നതടക്കം നല്ല പല ആരോഗ്യ ഇൻഷ്വറൻസുകളുമുണ്ട്. പക്ഷേ അറിവുള്ളവർ ചുരുക്കം. ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കുകയും വിവിധ ഇൻഷ്വറൻസ് സ്കീമുകളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുകയും എല്ലാവരെയും അത്തരം സ്കീമുകളിൽ അംഗമാക്കുകയും ചെയ്യണം.
അഡ്വ. പ്രദീപ് കൂട്ടാല, ആലപ്പുഴ