ശിശുക്കൾ രാജ്യത്തിനു ഭീഷണിയോ?
Thursday, July 15, 2021 12:18 AM IST
അടുത്ത നാളിൽ ആസാമിലും പിന്നീട് യുപിയിലും ഇറക്കിയ വിജ്ഞാപനം ഏതൊരു മനുഷ്യസ്നേഹിയെയും ഞെട്ടിക്കുന്നതാണ്. കുഞ്ഞുങ്ങൾ രണ്ടുമതി, അതിൽ കൂടുതൽ മക്കളുള്ളവർക്ക് സബ്സിഡികൾ നിഷേധിക്കുന്നു, പദ്ധതികളിൽ നിന്നുള്ള സഹായങ്ങൾ നൽകാതിരിക്കുന്നു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയില്ല, ജോലിക്കയറ്റം തടയുന്നു, റേഷൻ വെട്ടിച്ചുരുക്കുന്നു, വൈദ്യുതി ഇളവ്, സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയ നിർദേശങ്ങൾ അപകടകരമാണ്, പൗരസ്വാതന്ത്ര്യത്തിന്റെ നിഷേധമാണത്.
ഒരു കാലത്ത് സന്താന നിയന്ത്രണം പ്രോത്സാഹിപ്പിച്ച ചെെന പോലും ഇപ്പോൾ അവരുടെ നയം തിരുത്തുന്നു. സർക്കാർ ജോലിയും മാന്യമായി ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും എല്ലാം ഏതൊരു പൗരന്റെയും അവകാശമാണ്. ഇത് നിഷേധിക്കാൻ സർക്കാരിന് അവകാശമില്ല.
മാനവവിഭവശേഷി ഏറ്റവും വലിയ സമ്പത്താണെന്ന് തിരിച്ചറിഞ്ഞ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ മക്കളുള്ള ദമ്പതികൾക്കും കുടുംബങ്ങൾക്കും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു. അതുകൊണ്ട് മാനവവിഭവശേഷിയെ തിരിച്ചറിയൂ സർക്കാരേ.
ഫാ. മാത്യു താന്നിയത്ത്, കിളിമല