വനിത ലോകകപ്പും ഇന്ത്യയും
Wednesday, July 12, 2023 11:11 PM IST
ജൂലൈ ഇരുപതു മുതൽ ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഒൻപതാമത് ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പ് തുടങ്ങുകയാണ്. മുപ്പത്തിരണ്ട് രാജ്യങ്ങളാണ് ഇത്തവണ ലോകകപ്പ് ലക്ഷ്യം വച്ചിറങ്ങുന്നത്. ഇതിൽ സ്വീഡൻ, ഡെൻമാർക്ക്, നോർവേ ഉൾപ്പെടെ പത്ത് ടീമുകൾ യൂറോപ്പിൽനിന്നു മാത്രമുള്ളതാണ്.
മൊത്തം ജനസംഖ്യ തീരെ കുറഞ്ഞ രാജ്യങ്ങളായ നോർവേ, ഡെൻമാർക്ക്, പനാമ തുടങ്ങിയവർ ലോകകപ്പ് കളിക്കാൻ ഒരുങ്ങുന്പോൾ 142 കോടിപേർ വസിക്കുന്ന ഇന്ത്യയിൽനിന്ന് എന്തുകൊണ്ട് വനിത ടീം മത്സരത്തിനില്ല എന്നത് ചർച്ചാവിധേയമാക്കേണ്ട വിഷയമാണ്.
പണവും ജനപ്രീതിയും കൊണ്ട് ക്രിക്കറ്റ് നേടുന്ന ആധിപത്യം ഒരുകാരണം തന്നെയാണ്. ഫുട്ബോളിനുള്ള അടിസ്ഥാന സൗകര്യമില്ലായ്മയും ദീർഘ വീക്ഷണമില്ലായ്മ തുടങ്ങിയ നിരവധി കാരണങ്ങളുണ്ട്. പരിഹാരം മാത്രം ഉണ്ടാകുന്നില്ല. ഇനിയെങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടതല്ലേ?
അജയ് എസ്. കുമാർ, കൊടുങ്ങാനൂർ