Letters
ചി​റ്റാ​ള​നു​ള്ള കാ​ശി​ന് ജി​എ​സ്ടി അ​നീ​തി
ചി​റ്റാ​ള​നു​ള്ള കാ​ശി​ന്  ജി​എ​സ്ടി അ​നീ​തി
Wednesday, July 12, 2023 11:13 PM IST
ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും ‘മൂ​ല്യം’ അ​നു​സ​രി​ച്ച് പൊ​തു​ജ​ന​ത്തെ കൊ​ള്ള​യ​ടി​ക്കാ​ൻ സ​ർ​ക്കാ​രി​നു​ള്ള അ​വ​കാ​ശ​മാ​ണ് ജി​എ​സ്ടി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പി​ടി​ച്ചു​പ​റി. ഈ ​ആ​ശ​യ​ത്തെ എ​തി​ർ​ത്ത​വ​ർ പോ​ലും ഇ​പ്പോ​ൾ അ​തി​ന്‍റെ ‘സു​ഖം’ ആ​സ്വ​ദി​ക്കു​ന്നു. എ​ന്തു സാ​ധ​നം വാ​ങ്ങി​യാ​ലും, ഒ​ന്നും വാ​ങ്ങി​യി​ല്ലെ​ങ്കി​ലും ജി​എ​സ്ടി അ​ട​യ്ക്ക​ണം എ​ന്ന സ്ഥി​തി പൊ​തു​ജ​ന​ത്തി​ന്‍റെ ജീ​വി​ത​ഭാ​രം കൂ​ട്ടു​കയാണ്.

ഉ​ത്പ​ന്ന​മോ സേ​വ​ന​മോ അ​ല്ലാ​ത്ത ഇ​ന​ങ്ങ​ൾ​ക്കും ജി​എ​സ്ടി വാ​ങ്ങു​ന്ന​ത് ച​തി​യാ​ണ്. അ​ടി​യ​ന്തര സാ​ന്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നാ​യി സാ​ധാ​ര​ണ​ക്കാ​ർ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന​ത് കെഎ​സ്എ​ഫ്ഇ ചി​ട്ടി​ക​ളെ​യാ​ണ്.

ചി​ട്ടി​ത്തു​ക​യി​ൽ​നി​ന്നു വ​ള​രെ താ​ഴ്ന്ന തു​ക​യ്ക്കായി​രി​ക്കും സാ​ധാ​ര​ണ​ക്കാ​ർ ചി​ട്ടി ലേ​ലം വി​ളി​ച്ച് എ​ടു​ക്കു​ന്ന​ത്. എ​ല്ലാ ചി​ട്ടി​ക്കും ചി​ട്ടി​തു​ക​യു​ടെ അ​ഞ്ചു ശ​ത​മാ​നം ഫോ​ർ​മാ​ൻ ക​മ്മീഷ​നാ​ണ്. ഈ ​തു​ക​യു​ടെ 18% ജി​എ​സ്ടി ആ​യി വീ​ണ്ടും പി​ടി​ച്ചുപ​റി​ക്കു​ന്ന​ത്, പ​ട്ടി​ണി​ക്ക​ല​ത്തി​ൽ കൈ​യി​ട്ടു വാ​രു​ന്ന​തി​നു തു​ല്യ​മാ​ണ്.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, 10 ല​ക്ഷം രൂ​പ​യു​ടെ ചി​ട്ടി ലേ​ലം വി​ളി​ക്കു​ന്ന​ത് ആ​റോ ആ​റ​ര​യോ ല​ക്ഷ​ത്തി​നാ​യി​രി​ക്കും. ക​ന്പ​നി​ക്ക് അ​ര​ ല​ക്ഷം രൂ​പ ഉ​പ​ഭോ​ക്താ​വ് ന​ൽ​ക​ണം. അ​തി​ന്‍റെ ജി​എ​സ്ടിയാ​യി 9,000 രൂ​പ വീ​ണ്ടും ന​ൽ​കേ​ണ്ട സ്ഥി​തി​യാ​ണ്.

ജി​എ​സ്ടി​യു​ടെ പേ​രി​ലെ ഈ ​കൊ​ള്ള​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണം. എ​ല്ലാ​വി​ധ ഇ​ൻ​ഷു​റ​ൻ​സു​ക​ളു​ടെ​യും പ്രീ​മി​യ​ത്തി​ൻമേ​ൽ സേ​വ​നനി​കു​തി എ​ന്ന പേ​രി​ൽ തു​ക ഈ​ടാ​ക്കു​ന്ന​തും അ​നീ​തി​യാ​ണ്.

ജോ​ഷി ബി. ​ജോ​ണ്‍, മ​ണ​പ്പ​ള്ളി