മാതൃകയാക്കാവുന്ന മനുഷ്യ സ്നേഹി
Monday, July 24, 2023 11:03 PM IST
കക്ഷി രാഷ്ട്രീയത്തിനും മത വർഗ വർണ സാന്പത്തിക വരന്പുകൾക്കുംഅതീതമായി കേരള ജനതയെ ഒരുപോലെ കരുതിയ മനുഷ്യസ്നേഹിയാണ് വിടവാങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രാഷ്ട്രീയ നേതാക്കൾക്കും ഭരണാധിപന്മാർക്കും മാതൃകയാക്കാവുന്ന മനുഷ്യസ്നേഹി. അതാണ് മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ ബംഗളൂരുവിലും തിരുവനന്തപുരത്തും കോട്ടയത്തും പുതുപ്പള്ളിയിലും എംസി റോഡിന്റെ ഇരുവശങ്ങളിലും കവലകളിലും ഒഴുകിയെത്തിയ ജനസാഗരം.
ഉന്നത സ്ഥാനം വഹിച്ചപ്പോഴും രോഗികളെയും പാവങ്ങളെയും നിരാലംബരെയും നെഞ്ചോട് ചേർത്തു പിടിക്കുകയും, ശത്രുക്കളോടുപോലും വൈരാഗ്യം പുലർത്താതെ ചെയ്ത സേവനങ്ങൾക്ക് ജനം നൽകിയ അംഗീകാരമാണ് ഈ ജനസാഗരം.അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹവും നന്മയും ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും വരുംതലമുറയും കുടുംബാംഗങ്ങളും മാതൃകയാക്കട്ടെ. സ്നേഹം തുളുന്പുന്ന നന്മ ചെയ്യുന്ന ഒരു സമൂഹം ഉയർന്നു വരട്ടെ...
റോയി വർഗീസ് ഇലവുങ്കൽ, മുണ്ട ിയപ്പള്ളി