1964 പട്ടയഭൂമിയില്‍ കൃഷിയും വീട് നിര്‍മാണവും മാത്രമേ പാടുള്ളൂവെന്ന നിബന്ധന തെറ്റിച്ച് ധാരാളം നിര്‍മിതികള്‍ കേരളവ്യാപകമായി നടന്നിട്ടുണ്ട്. ആരാധനാലയങ്ങളും സ്കൂളുകളും ആശുപത്രികളും അടക്കം ഇതിലുള്‍പ്പെടും.
കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഉണ്ടായ ഇത്തരം നിര്‍മിതികള്‍ ക്രമവത്കരിക്കുന്നതിനുവേണ്ടി ഇപ്പോഴുണ്ടായിരിക്കുന്ന നിയമവ്യവസ്ഥ രണ്ടുതരം നീതിയിലാണ്. 2016ലാണ് ഇത്തരം നിര്‍മിതികളെ സംബന്ധിച്ച് കോടതി നിരീക്ഷണമുണ്ടായത്.
2019ല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവിറക്കി. നിയമഭേദഗതിക്കു പിന്നീടാണ് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. തുടര്‍ന്നു കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകസംഘടനകളുമായി നടന്ന ചര്‍ച്ചകളില്‍ കേരളത്തിലെ ഇതര ഭൂമി പോലെ മലയോര പ്രദേശങ്ങളെയും കണക്കാക്കണമെന്ന ആവശ്യമുയര്‍ന്നു.
പട്ടയഭൂമിക്കും ഇതര ഭൂമിക്കും ഒരേപോലെയാണ് നികുതി നല്‍കുന്നത്. 1964 ലെ പട്ടയഭൂമി എന്ന പേരില്‍ കര്‍ഷകനെ കാണരുതെന്ന ആവശ്യമാണുണ്ടായത്. ഇതേത്തുടര്‍ന്ന് നിയമഭേദഗതി ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍, യഥാര്‍ഥത്തില്‍ നിയമഭേദഗതിയേക്കാള് ചട്ടഭേദഗതിയാണ് വേണ്ടത്.
16 നിബന്ധനകള്‍ 1960 നിയമത്തില്‍ ഇല്ല. അതുകൊണ്ട് ആ നിബന്ധനകള്‍ ഇല്ലാതാക്കുകയാണു വേണ്ടത്. അപ്പോള്‍ മാത്രമേ കേരളത്തിലെ എല്ലാ സ്ഥലങ്ങളും ഒരേപോലെ ആവുകയുള്ളൂ. നിലവിലെ നിയമഭേദഗതിയില്‍ നിലവിലുള്ള നിര്‍മാണങ്ങള്‍ ഫീസ് വാങ്ങി ക്രമവത്കരിക്കുകയെന്ന നിര്‍ദേശമാണുള്ളത്.
കഴിഞ്ഞ 65 വര്‍ഷമായി കൃഷി ആവശ്യത്തിനോ ചെറിയ വീടുകളും അല്ലാതെ ഉള്ള എല്ലാ നിര്‍മിതികളും ഭീമായ തുക അടയ്ക്കേണ്ടിവരും. ആറു പതിറ്റാണ്ടായി കരമടച്ചുവരുന്ന ഭൂമിയില്‍ സ്വാഭാവികമായി മറ്റു നിര്‍മിതികള്‍ കര്‍ഷകരും നടത്തിയിട്ടുണ്ടാകാം. അതുകൊണ്ട് പട്ടയഭേദഗതിയില് പട്ടയത്തിലെ നിബന്ധനകള്‍ ഒഴിവാക്കി കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകണം.
ജോണ്‍ മാത്യു, ചക്കിട്ടയില്‍, ജനകീയ കര്‍ഷകസമിതി പത്തനംതിട്ട ജില്ല ചെയര്മാന്