അമിത വേഗം ഒഴിവാക്കണം
Wednesday, October 4, 2023 12:07 AM IST
ഓരോ ദിവസവും വാഹനാപകടങ്ങളും അതേ തുടർന്നുള്ള അപകട മരണങ്ങളും വാർത്തയാകുന്പേഴും അത് വായിക്കുന്നവർപോലും അമിത വേഗതയിലാണ് വാഹനം ഓടിക്കുന്നത് എന്നതാണ് വസ്തുത. കേരളത്തിൽ അപകടങ്ങൾ ഏറെയും സംഭവിക്കുന്നത് എതിർദിശയിലുള്ള വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്പോൾ പലപ്പോഴും വാഹനത്തിന്റെ നിയന്ത്രണംനമ്മൾക്ക് നഷ്ടപ്പെടുകയും അത് അപകടങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യും
വാഹനങ്ങളുടെ അമിത വേഗത ഒഴിവാക്കാൻ എല്ലാവരും പരമാവധി ശ്രദ്ധിച്ചാൽ അപകടങ്ങൾ കുറയ്ക്കാനും അപകട മരണങ്ങൾ ഇല്ലാതാക്കാനും കഴിയും.
ആർ. ജിഷി കൊട്ടിയം , കൊല്ലം