നികുതിപ്പണം ചെലവഴിക്കുന്പോൾ ജാഗ്രതെെ
Monday, October 23, 2023 12:51 AM IST
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സംസ്ഥാനത്തിനു വേണ്ടി കേസ് നടത്തുവാൻ സുപ്രീംകോടതി അഭിഭാഷകരുടെ സേവനം തേടിയതിന് കഴിഞ്ഞ മൂന്നു വർഷം കൊണ്ട ് ഫീസിനത്തിൽ ചെലവഴിച്ചത് 7.25 കോടി രൂപയെന്ന വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. കേസുകൾ ഏറെയും സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കങ്ങളാണെന്നതാണ് ദയനീയമായ വസ്തുത.
അഡ്വക്കേറ്റ് ജനറൽ മുതൽ ഗവണ്മെന്റ് പ്ലീഡർ വരെയുള്ള അഭിഭാഷകർക്ക് ശന്പളയിനത്തിൽ പ്രതിമാസം 155 കോടിയിലധികം രൂപ ചെലവഴിക്കുന്പോഴാണ് ഇത്രയും വലിയ സംഖ്യയുടെ ബാധ്യത കൂടി സംസ്ഥാനം വഹിക്കേണ്ട ിവരുന്നത്.
വ്യക്തി രാഷ്ട്രീയ താത്പര്യങ്ങൾക്കുപരി സംസ്ഥാന താത്പര്യങ്ങളായിരുന്നോ ഈ വ്യവഹാരങ്ങളുടെ നടത്തിപ്പിനു പിന്നിൽ എന്നതും കേസ് നടത്തിപ്പിന് ഇത്രയും ഭീമമായ സംഖ്യ മുടക്കി സുപ്രീം കോടതി അഭിഭാഷകരെ വെയ്ക്കേണ്ട നിർബന്ധ സാഹചര്യം ഉണ്ടായിരുന്നോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
ഒഴിവാക്കാൻ കഴിയാത്ത അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം അതിന് തുനിയുന്നതാണ് കരണീയം. ജനങ്ങൾ നൽകുന്ന നികുതിപ്പണം വിനിയോഗിക്കുന്ന കാര്യത്തിൽ അതീവ ജാഗ്രത കാട്ടുവാൻ ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്.
മുരളീമോഹൻ, മഞ്ചേരി