എം.ടിയുടെ വിമർശനം ഉൾക്കൊള്ളുകയും ആത്മപരിശോധന നടത്തുകയും വേണം
Wednesday, January 17, 2024 12:30 AM IST
അധികാരത്തിന്റെ പ്രമത്തതയിൽ അഹങ്കരിക്കുന്നവർക്കുള്ള ശക്തമായ പ്രഹരമാണ് കേരള ലിറ്ററേച്ചർ വേദിയിൽ എം.ടി നടത്തിയ പ്രസംഗം. അധികാരം ആധിപത്യത്തിനുള്ള അവസരമാക്കിയവരെ നിശിതമായി വിമർശിക്കുന്നുണ്ട് പ്രസംഗത്തിൽ ഉടനീളം.
ഭരണരാഷ്ട്രീയ രംഗത്തെ അപചയത്തിലുള്ള തീവ്രമായ രോഷവും വേദനയും പ്രകടിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഭരണാധികാരികളുടെ ധാർഷ്ട്യത്തിനും രാഷ്ട്രീയ ജീർണതയ്ക്കും മൂല്യച്യുതിക്കുമെതിരേയുള്ള ശക്തമായ താക്കീത് കൂടിയാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും എം.ടിയുടെ വിമർശനം ഉൾക്കൊള്ളേണ്ടതും ആത്മപരിശോധന നടത്തേണ്ടതുമാണ്.
മുരളീമോഹൻ മഞ്ചേരി