60 ലക്ഷം ഡോളറിന്‍റെ സ്വർണ ടോയ്‌ലെറ്റ് മോഷണം പോയി
Monday, September 16, 2019 12:21 AM IST
ല​​​ണ്ട​​​ൻ: ഇം​​​ഗ്ല​​​ണ്ടി​​​ലെ ഓ​​​ക്സ്ഫോ​​​ർ​​​ഡ്ഷെ​​​യ​​​റി​​​ൽ​​​നി​​​ന്നു മോ​​​ഷ​​​ണം പോ​​​യ സ്വ​​​ർ​​​ണ ടോ​​​യ്‌​​​ല​​​റ്റ് വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മം തു​​​ട​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. വി​​​ൻ​​​സ്റ്റ​​​ൺ ച​​​ർ​​​ച്ച​​​ലി​​​ന്‍റെ ജ​​​ന്മ​​​ഗൃ​​​ഹ​​​മാ​​​യ ബ്ലെ​​​ൻ​​​ഹെ​​​യിം കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു മോ​​​ഷ​​​ണം പോ​​​യ​​​ത്.

ഇ​​​റ്റാ​​​ലി​​​യ​​​ൻ ക​​​ലാ​​​കാ​​​ര​​​ൻ മൗ​​​റീ​​​സി​​​യോ കാ​​​റ്റെ​​​ലാ​​​ന്‍റെ എ​​​ക്സി​​​ബി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ടോ​​​യ്‌​​​ലെ​​​റ്റ് ക​​​ലാ​​​സൃ​​​ഷ്ടി കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ച​​​ത്.


18 കാരറ്റ് സ്വർണത്തിൽ നിർ മിച്ച ടോ​​​യ്‌​​​ലെ​​​റ്റി​​​ന് 60 ല​​​ക്ഷം ഡോ​​​ള​​​ർ വി​​​ല അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച രാവിലെ അ​​​ഞ്ചു​​​മ​​​ണി​​​ക്ക​​​ടു​​​ത്താ​​​ണ് മോ​​​ഷ​​​ണം ന​​​ട​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​റു​​​പ​​​ത്താ​​​റു​​​കാ​​​ര​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.