ബ്രിട്ടനിൽ കത്തിക്കുത്ത്; മൂന്നു മരണം
Saturday, June 27, 2020 12:15 AM IST
ലണ്ടൻ: സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലുണ്ടായ കത്തിക്കുത്തിൽ മൂന്നു പേർ മരിച്ചതായി റിപ്പോർട്ട്. ആറു പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നലെ നഗരമധ്യത്തിലെ ഹോട്ടലിലായിരുന്നു സംഭവം. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ഇക്കാര്യങ്ങളൊന്നും ബ്രിട്ടീഷ് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും പൊതുജനത്തിനു ഭീഷണിയില്ലെന്നും സ്കോട്ടിഷ് പോലീസ് ഫെഡറേഷൻ അറിയിച്ചു. കുത്തേറ്റവരിൽ ഒരു പോലീസുകാരനും ഉൾപ്പെടുന്നു.