ഉപാധികളോടെ "പത്മാവതി' തീയറ്ററുകളിലേക്ക്
Saturday, December 30, 2017 7:25 AM IST
ന്യൂഡൽഹി: വിവാദ ചിത്രം "പത്മാവതി' പ്രദർശിപ്പിക്കാൻ അനുമതി. ഉപാധികളോടെ ചിത്രം പ്രദർശിപ്പിക്കാൻ സിബിഎഫ്സിയാണ് അനുമതി നൽകിയത്. സിനിമയുടെ പേര് "പത്മാവത്' എന്നാക്കണമെന്ന് വിദഗ്ധസമിതി നിർദേശിച്ചു.

26 നിർദേശങ്ങളാണ് സിബിഎഫ്സി മുന്നോട്ട് വച്ചിരിക്കുന്നത്. സിനിമയ്ക്കു ചരിത്ര സംഭവവുമായി ബന്ധമില്ലെന്ന് രണ്ട് തവണ എഴുതി കാണിക്കണം. സതി ആചാരം ഉൾപ്പെടെയുള്ള രംഗങ്ങൾ ഒഴിവാക്കണമെന്നും സമിതി നിർദേശിച്ചു.

നിർദേശങ്ങൾ പാലിച്ചാൽ ഉടൻ സിനിമയ്ക്കു സർട്ടിഫിക്കറ്റ് നൽകുമെന്നും സമിതി അറിയിച്ചു. സിബിഎഫ്സിയുടെ നിർദേശങ്ങൾ പാലിക്കുമെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി പറഞ്ഞു.

സിനിമയിലെ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിർമാതക്കളുടെ പ്രസ്താവനയെ തുടർന്നു ഫിലിം സർട്ടിഫിക്കേഷൻ ബോർഡാണു വിദഗ്ധ സമിതിയെ നിയമിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.