രാ​ഹു​ലും പ്രി​യ​ങ്ക​യും ക​സ്റ്റ​ഡി​യി​ൽ; പ്ര​തി​ഷേ​ധ​ത്തി​നി​ടെ രാ​ഹു​ൽ നി​ല​ത്തു വീ​ണു
Thursday, October 1, 2020 5:56 PM IST
ല​ക്നോ: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും യു​പി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഹ​ത്രാ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ കാ​ൽ​ന​ട​യാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് നീ​ക്കം.

തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി നി​ല​ത്തു വീ​ണു. പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോലീസ് ലാ​ത്തി വീശി. മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​തെ മ​ട​ങ്ങി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി.

നേ​ര​ത്തെ ഇ​രു​വ​രെ​യും ഡ​ല്‍​ഹി-​യു​പി അ​തി​ര്‍​ത്തി​യി​ലെ യ​മു​ന​എ​ക്‌​സ്പ്ര​സ് വേ​യി​ല്‍ വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ് കാ​ൽ ന​ട​യാ​യി സ​ഞ്ച​രി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ രാ​ഹു​ലും പ്രി​യ​ങ്ക​യും തീ​രു​മാ​നി​ച്ച​ത്.

നൂ​റ് ക​ണ​ക്കി​ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ഇ​വ​രെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. ഡ​ൽ​ഹി-​യു​പി അ​തി​ർ​ത്തി​യി​ൽ നി​ന്നും ഏ​ക​ദേ​ശം 170 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്.

രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ സ്ഥ​ല​ത്ത് ജി​ല്ലാ​ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.