സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു
Thursday, October 29, 2020 12:48 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,685 രൂ​പ​യും പ​വ​ന് 37,480 രൂ​പ​യു​മാ​യി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്.

ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല​യി​ടി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് 42,000 രൂ​പ​യും ഗ്രാ​മി​ന് 5,250 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യാ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.