ര​ഥ​യാ​ത്ര​ക്ക് നേരെ ക​ല്ലേ​റെന്ന പ്രചരണം കെട്ടുകഥയെന്ന് സിപിഎം
Friday, November 9, 2018 12:46 PM IST
പി​ലി​ക്കോ​ട് (കാസർഗോഡ്): എ​ൻ​ഡി​എയു​ടെ ര​ഥ​യാ​ത്ര​ക്ക് നേ​രെ കാ​ലി​ക്ക​ട​വി​ൽ കല്ലേറുണ്ടായെന്ന പ്രചരണം കെട്ടുകഥ മാത്രമാണെെന്ന് സിപിഎം. ഇത്തരം പ്രചരണങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മാത്രമെന്നാണ് സിപിഎം വിശദീകരണം.

കാ​സ​ർ​ഗോ​ഡ് മ​ധൂ​രി​ൽ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ത​ന്നെ ജ​നപ​ങ്കാ​ളി​ത്തം കു​റ​ഞ്ഞ​ത് എ​ൻ​ഡി​എ നേ​താ​ക്ക​ളെ നി​രാ​ശ​രാ​ക്കി​യി​ട്ടുണ്ട്. കാ​ഞ്ഞ​ങ്ങാ​ടും നീ​ലേ​ശ്വ​ര​ത്തും നൂ​റി​ൽ താ​ഴെ പ്രവർത്തകർ മാത്രമാണ് രഥയാത്രയിൽ പങ്കെടുത്തത്. ഇ​തോ​ടെ ഇ​ന്ന​ത്തെ സ്വീ​ക​ര​ണ​ങ്ങ​ളി​ൽ ആ​ളെ കൂ​ട്ടാ​ൻ പി​ലി​ക്കോ​ട് കാ​ലി​ക്ക​ട​വി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ക​ല്ല​റി​ഞ്ഞു എ​ന്ന കെ​ട്ടുക​ഥ മെ​ന​ഞ്ഞ് പ്ര​ച​ര​ണ​വു​മാ​യി രം​ഗ​ത്തുവ​രു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് സി​പി​എം തൃ​ക്ക​രി​പ്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​കു​ഞ്ഞി​രാ​മ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ ആ​രോ​പി​ച്ചു.

ജാ​ഥ​യെ അ​നു​ഗ​മി​ച്ച ചി​ല​ർ വാ​ഹ​ന​ത്തി​ലി​രു​ന്ന് പ്ര​കോ​പ​ന​പ​ര​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് പോ​ലീ​സ് ഇ​ട​പെ​ട്ട് നി​യ​ന്ത്രി​ച്ചി​രു​ന്നു​വെ​ന്നും ഇ​ത് മൂ​ല​മാ​ണ് ക​ല്ലേ​റ് എ​ന്ന പ്ര​ച​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നും സിപിഎം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.