തെ​ര​ഞ്ഞെ​ടു​പ്പ്: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി
Saturday, April 20, 2019 5:39 PM IST
തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സ​മാ​യ 22ന് ​തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ ദി​വ​സം അ​വ​ധി ന​ല്‍​ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണയാണ് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.