ജ​യ് ശ്രീ​റാം വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്ക​രു​ത്, ആ​ൾ​ക്കൂ​ട്ട അ​ക്ര​മം പാ​ടി​ല്ല: കേ​ന്ദ്ര​മ​ന്ത്രി
Saturday, July 13, 2019 6:15 AM IST
ന്യൂ​ഡ​ൽ​ഹി: ജ​യ് ശ്രീ​റാം വി​ളി​ക്കാ​ൻ ആ​രെ​യും നി​ർ​ബ​ന്ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്വി. ഒ​രു ദേ​ശീ​യ​മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ആ​വ​ശ്യ​ത്തി​നു നി​യ​മ​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പോ​ലീ​സി​ന്‍റെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും പി​ഴ​വാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​ത്തി​നി​ര​യാ​യ ത​ബ്രീ​സ് അ​ൻ​സാ​രി എ​ന്ന യു​വാ​വ് മ​രി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ജ​യ് ശ്രീ​റാം, ജ​യ് ഹ​നു​മാ​ൻ എ​ന്നി​ങ്ങ​നെ വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച അ​ക്ര​മി​ക​ൾ ത​ബ്രീ​സി​നെ പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ബ്രീ​സ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​ർ ഉ​ട​ന​ടി പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​രെ​യും ഒ​ന്നി​നും നി​ർ​ബ​ന്ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വ​ന്ദേ​മാ​ത​രം പാ​ട​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും ജ​യ് ശ്രീ​റാം വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി ആ​രെ​യും ത​ള​ച്ചി​ടു​ന്ന പാ​ർ​ട്ടി​യ​ല്ലെ​ന്നും പാ​ർ​ട്ടി ന​ൽ​കു​ന്ന സ്വാ​ത​ന്ത്ര്യ ദു​രു​പ​യോ​ഗി​ച്ചാ​ൽ ക​ർ​ശ​ന​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ ആ​കാ​ശ് വി​ജ​യ​വ​ർ​ഗീ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ച​തി​നു മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.