ലീ​ഡ്സി​ൽ സ്റ്റോ​ക്സ് മാ​ജി​ക്ക്, ചാ​ര​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്ന് ഇം​ഗ്ല​ണ്ട്; അ​വി​ശ്വ​സ​നീ​യം
Sunday, August 25, 2019 9:14 PM IST
ലീ​ഡ്സ്: ആ​ഷ​സ് പ​ര​ന്പ​ര​യി​ലെ മൂ​ന്നാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നു ത്ര​സി​പ്പി​ക്കു​ന്ന ജ​യം. ബെ​ൻ സ്റ്റോ​ക്സി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഇം​ഗ്ല​ണ്ട് ഒ​രു വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി. ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 359 റ​ണ്‍​സി​ന്‍റെ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് 289/9 എ​ന്ന​നി​ല​യി​ൽ തോ​ൽ​വി​യെ മു​ഖാ​മു​ഖം ക​ണ്ട​പ്പോ​ൾ, ബെ​ൻ സ്റ്റോ​ക്സ് അ​വ​സാ​ന​ക്കാ​ര​നാ​യ ജാ​ക്ക് ലീ​ച്ചി​നെ കൂ​ട്ടു​പി​ടി​ച്ച് ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​മാ​ണ് ഇം​ഗ്ല​ണ്ടി​നു ജ​യ​മൊ​രു​ക്കി​യ​ത്.

സ്റ്റോ​ക്സ് 135 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്നു. എ​ട്ടു സി​ക്സ​റു​ക​ളും 11 ബൗ​ണ്ട​റി​ക​ളും സ്റ്റോ​ക്സി​ന്‍റെ ബാ​റ്റി​ൽ​നി​ന്നു പാ​ഞ്ഞു. 10.2 ഓ​വ​ർ നീ​ണ്ട അ​വ​സാ​ന വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ ലീ​ച്ചി​നൊ​പ്പം 76 റ​ണ്‍​സാ​ണ് സ്റ്റോ​ക്സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഈ ​റ​ണ്‍​സി​ൽ ഒ​ന്നൊ​ഴി​കെ ബാ​ക്കി മു​ഴു​വ​നും സ്റ്റോ​ക്സി​ന്‍റെ സം​ഭാ​വ​ന​യാ​യി​രു​ന്നു എ​ന്ന​റി​യു​ന്പോ​ഴാ​ണ് ആ ​ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ന്‍റെ വി​ല​യ​റി​യു​ന്ന​ത്.

ജ​യ​ത്തി​ലേ​ക്ക് 17 റ​ണ്‍​സ് വേ​ണ​മെ​ന്നി​രി​ക്കെ സ്റ്റോ​ക്സി​നെ തേ​ഡ് മാ​നി​ൽ മാ​ർ​ക​സ് ഹാ​രി​സ് വി​ട്ടു​ക​ള​ഞ്ഞ​ത് ഓ​സീ​സി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. കൂ​ടാ​തെ, വി​ജ​യ​ത്തി​ലേ​ക്ക് ര​ണ്ടു റ​ണ്‍​സ് മാ​ത്രം വേ​ണ​മെ​ന്നി​രി​ക്കെ സ്റ്റോ​ക്സ് ന​ഥാ​ൻ ലി​യോ​ണി​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്പി​ൽ കു​രു​ങ്ങി​യെ​ങ്കി​ലും അ​ന്പ​യ​ർ അ​നു​വ​ദി​ച്ചി​ല്ല. റീ​പ്ലേ​ക​ളി​ൽ സ്റ്റോ​ക്സ് പു​റ​ത്താ​ണെ​ന്നു വ്യ​ക്ത​മാ​യി​രു​ന്നു. തൊ​ട്ടു​മു​ന്പ​ത്തെ ഓ​വ​റി​ൽ ഓ​സ്ട്രേ​ലി​യ റി​വ്യൂ ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ അ​വ​ർ​ക്ക് അ​ന്പ​യ​റി​ന്‍റെ തീ​രു​മാ​നം ചോ​ദ്യം ചെ​യ്യാ​നും ക​ഴി​ഞ്ഞി​ല്ല.

നാ​ലാം ഇ​ന്നിം​ഗ്സി​ൽ പി​ന്തുട​ര്‍​ന്നു​ള്ള ഇം​ഗ്ല​ണ്ടി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​ജ​യം കൂ​ടി​യാ​ണി​ത്. ഇ​തോ​ടെ പ​ര​ന്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഒ​പ്പ​മെ​ത്തി. ആ​ദ്യ ടെ​സ്റ്റ് ഓ​സ്ട്രേ​ലി​യ ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം ടെ​സ്റ്റ് സ​മ​നി​ല​യി​ലാ​യി​രു​ന്നു.

ജോ ​റൂ​ട്ട് (77), ഡെ​ൻ​ലി (50), ജോ​ണി ബെ​യ​ർ​സ്റ്റോ (36) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗും ഇം​ഗ്ലീ​ഷ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. ഓ​സീ​സി​നാ​യി ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് നാ​ലും ലി​യോ​ണ്‍ ര​ണ്ടും വി​ക്ക​റ്റ് നേ​ടി. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ വെ​റും 67 റ​ണ്‍​സി​ന് പു​റ​ത്താ​യ ഇം​ഗ്ല​ണ്ടാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വു​മാ​യി ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 179 റ​ണ്‍​സി​നു പു​റ​ത്താ​യ ഓ​സ്ട്രേ​ലി​യ, ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 246 റ​ണ്‍​സാ​ണു നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.