"കാ​ർ​മേ​ഘ​ങ്ങ​ൾ ഒ​ഴി​ഞ്ഞു, വെ​യി​ൽ തെ​ളി​യും'.. വെ​യി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Tuesday, June 30, 2020 7:12 PM IST
കൊ​ച്ചി: വി​വാ​ദ​ങ്ങ​ൾ​ക്ക് വി​ട, ഷെ​യി​ന്‍ നി​ഗം നാ​യ​ക​നാ​യ വെ​യി​ല്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. നി​ര്‍​മാ​താ​വ് ജോ​ബി ജോ​ര്‍​ജ് ആ​ണ് സി​നി​മയുടെ ചിത്രീകരണം പൂ​ര്‍​ത്തി​യാ​യ​താ​യി ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

"ഇ​ന്ന് വെ​യി​ൽ പൂ​ർ​ണ​മാ​യും ചി​ത്രീ​ക​ര​ണം തീ​ർ​ന്നു.. കാ​ർ​മേ​ഘ​ങ്ങ​ൾ ഒ​ഴി​ഞ്ഞു പോ​യി.. ഇ ​വെ​യി​ൽ പൂ​ർ​ണ്ണ ശോ​ഭ​യി​ൽ തെ​ളി​യും നി​ങ്ങ​ൾ​ക്കു മു​ൻ​പി​ൽ ഉ​ട​ൻ..' എ​ന്നാ​ണ് ജോ​ബി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഷെ​യി​ന്‍ നി​ഗ​ത്തി​നൊ​പ്പ​മു​ള്ള ചി​ത്ര​വും ജോ​ബി പ​ങ്കു​വ​ച്ചു.

മാ​ര്‍​ച്ചി​ല്‍ നി​ര്‍​ത്തി​വ​ച്ച സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​ള്ള ഷൂ​ട്ടിം​ഗി​ന് അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

നേ​ര​ത്തേ, നി​ര്‍​മാ​താ​ക്ക​ളു​മാ​യു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്ക​ത്തെ തു​ട​ർ​ന്ന് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ​നി​ന്നും ഷെ​യി​നി​ന് വി​ല​ക്കി​യി​രു​ന്നു. പി​ന്നീ​ട് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ സ​മ​വാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യാ​ണ് കാ​ര്യ​ങ്ങ​ൾ​ക്ക് ഒ​ത്തു​തീ​ർ​പ്പ് വ​രു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.