ഇ​തി​നേ​ക്കാ​ൾ അ​പ്പു​റ​ത്തു​ള്ള​ത് ക​ണ്ടി​ട്ടു​ണ്ട്, ത​ള​ർ​ത്തി​ക്ക​ള​യാ​മെ​ന്ന് ചി​ന്തി​ക്ക​ണ്ട: രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് പി​ണ​റാ​യി
Tuesday, July 7, 2020 7:29 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​തി​നേ​ക്കാ​ൾ അ​പ്പു​റ​മു​ള്ള​ത് ക​ണ്ടി​ട്ടു​ള്ള​യാ​ളാ​ണ് താ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​നേ​ക്കാ​ൾ അ​പ്പു​റ​മു​ള്ള​ത് ക​ണ്ടി​ട്ടു​ള്ള​യാ​ളാ​ണ് താ​ൻ. അ​തി​നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ത​ന്നെ വേ​വ​ലാ​തി​പ്പെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ക​മ​റ ഉ​യ​ർ​ത്തി സ​ർ​ക്കാ​രി​നെ ത​ള​ർ​ത്തി​ക്ക​ള​യാം എ​ന്നാ​രെ​ങ്കി​ലും ചി​ന്തി​ച്ചാ​ൽ‌ അ​തൊ​ന്നും ന​ട​ക്കി​ല്ലെ​ന്നാ​ണ് പ​റ​യാ​നു​ള്ള​ത്. ഉ​പ്പു​തി​ന്ന​വ​ർ ആ​രാ​ണെ​ങ്കി​ലും അ​വ​ർ വെ​ള്ളം കു​ടി​ക്ക​ട്ടെ. ഇ​ഫ്താ​ർ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത ദൃ​ശ്യ​വും അ​തി​നൊ​പ്പം മ​റ്റൊ​ന്നും ചേ​ർ​ത്ത് വ്യാ​ജ​വാ​ർ​ത്ത ച​മ​യ്ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വും ബി​ജെ​പി അ​ധ്യ​ക്ഷ​നും ഇ​ത് ഏ​റ്റെ​ടു​ത്ത് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യു​മാ​ണ്. അ​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യാ​ണ് എ​ല്ലാ​വ​ർ​ക്കു​മു​ള്ള​തെ​ന്ന് ക​രു​ത​രു​ത്.

പ​ല​പ​ണി​ക​ളും ഓ​ർ​മ​യി​ൽ വ​രു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത് തോ​ന്നു​ന്ന​ത്. ഇ​പ്പോ​ഴു​ള്ള​വ​രെ ക​ണ്ടി​ട്ട് ഇ​തി​നൊ​ന്നും തോ​ന്നേ​ണ്ട. ചി​ല​ർ‌ സോ​ളാ​റു​മാ​യി ഇ​തി​നെ താ​ര​ത​മ്യം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ചെ​ളി​യി​ൽ വീ​ണു കി​ട​ക്കു​ന്ന​വ​ർ മ​റ്റു​ള്ള​വ​രും ആ ​ചെ​ളി​യി​ൽ വീ​ഴാ​ൻ ആ​ഗ്ര​ഹി​ക്കും. ത​ൽ​ക്കാ​ലം ആ ​അ​ത്യാ​ഗ്ര​ഹം സാ​ധി​ച്ചു ത​രാ​നാ​വി​ല്ല. ത​ങ്ങ​ൾ ആ ​ക​ള​രി​യി​ല​ല്ല പ​ഠി​ച്ച് വ​ള​ർ​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.