പരാതിപ്പെട്ടാലും ഭേദഗതി ചെയ്യില്ല; പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ഉറച്ച് സിപിഐ
പരാതിപ്പെട്ടാലും ഭേദഗതി ചെയ്യില്ല; പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ഉറച്ച് സിപിഐ
Wednesday, September 15, 2021 11:20 AM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​നും കേ​ര​ളാ കോ​ൺ​ഗ്ര​സി​നും എ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സി​പി​ഐ നേ​തൃ​ത്വം. സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ റി​പ്പോ​ർ​ട്ടി​നെ​തി​രെ കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​പ​രാ​തി​ക്കൊ​രു​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​പി​ഐ​യു​ടെ പ്ര​തി​ക​ര​ണം.

എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ പ​രാ​തി​പ്പെ​ട്ടാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് ഭേ​ദ​ഗ​തി ചെ​യ്യി​ല്ല. പ​രാ​തി വ​ന്നാ​ല്‍ ഇ​ക്കാ​ര്യം മു​ന്ന​ണി​യെ അ​റി​യി​ക്കു​മെ​ന്നും സി​പി​ഐ വ്യ​ക്ത​മാ​ക്കി. താ​ഴേ​ത്ത​ട്ടി​ൽ നി​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്താ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നും അ​തി​ൽ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റ​ല്ലെ​ന്നും സി​പി​ഐ പ​റ​യു​ന്നു.

ജോ​സ്. മാ​ണി​ക്കെ​തി​രെ​യും കു​ണ്ട​റ​യി​ൽ മെ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്കെ​തി​രെ​യും കൊ​ല്ല​ത്ത് മു​കേ​ഷി​നെ​തി​രെ​യും സി​പി​ഐ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രു​ന്നു. പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി തോ​ൽ​ക്കാ​ൻ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് ജ​ന​കീ​യ​ത ഇ​ല്ലാ​ത്ത​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കു​ണ്ട​റ​യി​ൽ മു​ൻ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ തോ​റ്റ​ത് അ​വ​രു​ടെ സ്വ​ഭാ​വ​രീ​തി കൊ​ണ്ടാ​ണെ​ന്നും അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ രം​ഗ​ത്തെി​യി​രു​ന്നു. എ​ല്ലാ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്കും ജ​ന​പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം, സി​പി​ഐ​യു​ടെ റി​പ്പോ​ർ​ട്ടി​നെ​തി​രെ രൂ​ക്ഷ​പ്ര​തി​ക​ര​ണ​മാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ന​ട​ത്തി​യ​ത്.

സി​പി​ഐ​യു​ടേ​താ​യി പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് തി​ക​ച്ചും ബാ​ലി​ശ​മാ​ണെ​ന്നും ഇ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ൾ സി​പി​ഐ​യു​ടേ​ത​ല്ലെ​ങ്കി​ൽ അ​ത് നി​ഷേ​ധി​ക്കാ​നു​ള്ള ബാ​ധ്യ​ത നേ​തൃ​ത്വ​ത്തി​നു​ണ്ടെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി വി​ല​യി​രു​ത്തി​യി​രു​ന്നു. പാ​ലാ​യും ക​ടു​ത്തു​രു​ത്തി​യും പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ മു​ന്ന​ണി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്ന സി​പി​ഐ റി​പ്പോ​ർ​ട്ടും യോ​ഗ​ത്തി​ൽ നി​ശി​ത​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ട്ടു.

സി​പി​ഐ യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് എ​ൽ​ഡി​എ​ഫ് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ് എം. ​അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കാ​നാ​ണ് സി​പി​ഐ​യു​ടെ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്. എ​തി​ർ ചേ​രി​യി​ലു​ള്ള​വ​രോ​ടെ​ന്ന പോ​ലെ​യാ​ണ് സി​പി​ഐ പെ​രു​മാ​റു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാം സ്ഥാ​നം ന​ഷ്ട​പെ​ടു​മോ​യെ​ന്ന പേ​ടി​യാ​ണ് സി​പി​ഐ​യ്ക്കെ​ന്നും കേ​ര​ളാ കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.