സൈറ വ​സി​മി​നെതിരായ അതിക്രമം; കേന്ദ്ര സർക്കാർ വിശദീകരണം തേടി
Sunday, December 10, 2017 12:49 AM IST
ന്യൂ​ഡ​ൽ​ഹി: ദം​ഗ​ൽ ന​ടി സൈറ വ​സി​മി​നു നേ​രെ വി​മാ​ന​ത്തി​ൽ ലൈം​ഗി​ക അ​തി​ക്ര​മം ഉണ്ടായ സംഭവത്തിൽ കേന്ദ്രവ്യോമയാന മന്ത്രാലയവും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലും വിമാനക്കമ്പനിയിൽ നിന്ന് വിശദീകരണം തേടി. ഇന്ന് രാവിലെയാണ് ഡ​ൽ​ഹി​യി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു​ള്ള എ​യ​ർ വി​സ്താ​ര വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​വെ സൈ​റ​യു​ടെ സീ​റ്റി​നു പി​ന്നി​ൽ ഇ​രു​ന്ന യാ​ത്ര​ക്കാ​ര​ൻ ഇവർക്കു നേരെ അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ച്ച​ത്.

യാ​ത്ര​ക്കാ​ര​ൻ കാ​ൽ ഉ​പ​യോ​ഗി​ച്ച് തന്‍റെ പി​ന്നി​ലും ക​ഴു​ത്തി​ലും ഉ​ര​സു​ക​യാ​യി​രു​ന്നുവെന്നും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന താ​ൻ ഞെ​ട്ടി​യു​ണ​ർ​പ്പോ​ഴാ​ണ് അ​ക്ര​മി​യു​ടെ കാ​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും സൈ​റ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂടെ വെ​ളി​പ്പെ​ടു​ത്തുകയായിരുന്നു. പി​ന്നി​ലി​രു​ന്ന​യാ​ൾ അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും സൈ​റ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രുന്നു. മ​ങ്ങി​യ വെ​ളി​ച്ച​മാ​യ​തി​നാ​ൽ അ​ക്ര​മി​യു​ടെ ചി​ത്ര​മെ​ടു​ക്കാ​ൻ സൈ​റയ്ക്കു സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ അ​ക്ര​മി കാ​ൽ ഉ​പ​യോ​ഗി​ച്ച് ഉ​ര​സു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. പ​ത്തു​മി​നി​റ്റ് നേ​ര​ത്തേ​ക്ക് അ​തി​ക്ര​മം നീ​ണ്ടു​ നി​ന്നെ​ന്നാണ് സൈറ വെളിപ്പെടുത്തിയത്.

സൈ​റ​യു​ടെ വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും പീ​ഡ​ന​ത്തി​നു ശ്ര​മി​ച്ച​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്നും എ​യ​ർ വി​സ്താ​ര അ​റി​യി​ച്ചിരുന്നു. അതിനിടെ ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും വിമാനത്തിൽ സ്ത്രീകൾക്ക് സുരകഷ ഉറപ്പുവരുത്താൻ കമ്പനികൾ ശ്രമിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആവശ്യപ്പെട്ടു. സംഭവം നടന്ന് ഇത്ര സമയമായിട്ടും അതിക്രമത്തിനു മുതിർന്നയാളുടെ പേരു വിവരങ്ങൾ പുറത്തുവിടാത്ത വിമാനക്കമ്പനിയുടെ നടപടി അപലപനീയമാണെന്നും രേഖ ശർമ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...