ര​ഞ്ജി​യി​ൽ കേ​ര​ളം പു​റ​ത്തേ​ക്ക്; വി​ദ​ർ​ഭ​യ്ക്കു കൂ​റ്റ​ൻ ലീ​ഡ്
Sunday, December 10, 2017 5:40 AM IST
സൂ​റ​റ്റ്: ര​ഞ്ജി ട്രോ​ഫ്രി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചു. മ​ത്സ​രം നാ​ലു ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ 501 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ് നേ​ടി​യ വി​ദ​ർ​ഭ​യ്ക്കെ​തി​രേ ഒ​രു ദി​വ​സം​കൊ​ണ്ട് ഒ​രു തി​രി​ച്ചു​വ​ര​വ് കേ​ര​ള​ത്തി​ന് അ​പ്രാ​പ്യ​മാ​ണ്. കേ​ര​ള​ത്തി​നു ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ ലീ​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ​ർ​ഭ അ​ടു​ത്ത റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റും.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് തു​ട​രു​ന്ന വി​ർ​ദ​ഭ 431/6 എ​ന്ന നി​ല​യി​ലാ​ണ് നാ​ലാം ദി​നം ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ച​ത്. വി​ദ​ർ​ഭ​ക്കാ​യി ഫാ​യി​സ് ഫ​സ​ൽ(119), അ​പൂ​ർ​വ് വാ​ങ്ക​ഡ(107) എ​ന്നി​വ​ർ സെ​ഞ്ചു​റി കു​റി​ച്ചു. വ​സീം ജാ​ഫ​ർ(58), ഗ​ണേ​ഷ് സ​തീ​ഷ്(65) എ​ന്നി​വ​ർ അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി.

വി​ദ​ർ​ഭ​യു​ടെ ആ​ദ്യ ഇ​ന്നിം​ഗ്സ് 246ൽ ​അ​വ​സാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ കേ​ര​ളം 176ൽ ​എ​ല്ലാ​വ​രും പു​റ​ത്താ​യ​തോ​ടെ മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക ലീ​ഡ് നേ​ടാ​ൻ വി​ദ​ർ​ഭ​യ്ക്കു ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​നാ​യി ജ​ല​ജ് സ​ക്സേ​ന മൂ​ന്നും അ​ക്ഷ​യ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...