ഡ​ൽ​ഹി​യി​ൽ ഗോ​വ​യു​ടെ ഗോ​ൾ കാ​ർ​ണി​വ​ൽ
Saturday, December 16, 2017 1:18 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി​യി​ലെ കൊ​ടും​ത​ണു​പ്പി​ൽ ഗോ​വ​യു​ടെ ഗോ​ൾ കാ​ർ​ണി​വ​ൽ. ഡ​ല്‍​ഹി ഡൈ​നാ​മോ​സി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ഗോ​വ എ​ഫ്സി പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ ര​ണ്ടും ര​ണ്ടാം പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ മൂ​ന്നു ഗോ​ളും ഡ​ൽ​ഹി പോ​സ്റ്റി​ൽ നി​ക്ഷേ​പി​ച്ചാ​ണ് ഗോ​വ വ​മ്പ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ഫെ​റാ​ന്‍ കോ​റോ​മി​നാ​സ് (45), മാ​നു​വ​ല്‍ ലാ​ന്‍​സ​റോ​റ്റ് (45+3), അ​ഡ്രി​യാ​ന്‍ കോ​ളു​ന്‍​ഗ (85), മാ​നു​വ​ല്‍ അ​രാ​ന (88) എ​ന്നി​വ​രാ​ണ് ഗോ​വ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. പ്രീ​തം കോ​ട്ടാ​ലി​ന്‍റെ ഓ​ൺ​ഗോ​ള​ട​ക്കം ഗോ​വ​യു​ടെ അ​ക്കൗ​ണ്ടി​ൽ അ​ഞ്ച് ഗോ​ൾ. കാ​ലു ഉ​ച്ചേ (62) ഡ​ൽ​ഹി​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി.

ക​ളി​യു​ടെ 66-ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ സി​സി​റോ ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ട​ത് പു​റ​ത്തു​പോ​യ​തും ഡൈ​നാ​മോ​സി​നെ ത​ള​ര്‍​ത്തി. ജ​യ​ത്തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 12 പോ​യി​ന്‍റു​മാ​യി ഗോ​വ പോ​യി​ന്‍റ് നി​ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം തോ​ല്‍​വി വ​ഴ​ങ്ങി ഡ​ല്‍​ഹി ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...