ബിജെപിക്ക് അനുകൂലമായ എക്സിറ്റ് പോളുകൾ തള്ളി ശിവസേന
Saturday, December 16, 2017 8:09 PM IST
മുംബൈ: ഗുജറാത്തിൽ ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസം തോന്നുന്നില്ലെന്ന് ശിവസേന. ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന ഗുജറാത്തിലെ രാഷ്ട്രീയ കാലാവസ്ഥ ബിജെപിക്ക് എതിരായിരുന്നു. അതുകൊണ്ടുതന്നെ, എക്‌സിറ്റ് പോൾ ഫലവും, യഥാർത്ഥ ഫലവും ഒരുപോലെയാകുമെന്ന് കരുതാനാകുന്നില്ലെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു.

ഗുജറാത്തിൽ ബിജെപിക്ക് വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങളോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ താക്കറെ, തിങ്കളാഴ്ച പുറത്തിയവരാനിരിക്കുന്ന അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. സ്വവസതിയായ മാതോശ്രീയിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി രാഹുൽഗാന്ധി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും , കോൺഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുക്കുന്ന രാഹുലിന് ആശംസകൾ അറിയിക്കുന്നതായും ഉദ്ധവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...