ഓ​ഖി: കോഴിക്കോട്ടുനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി
Sunday, December 17, 2017 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ കാ​​​ണാ​​​താ​​​യ ഒരു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യുടെ മൃ​​​ത​​​ദേ​​​ഹം കൂ​​​ടി ക​​​ണ്ടെ​​​ത്തി. ഇ​​​തോ​​​ടെ മ​​​ര​​​ണ സം​​​ഖ്യ 71 ആ​​​യി. കോ​​​ഴി​​​ക്കോ​​​ട്ട് ചോന്പാല ഉൾക്കടലിൽനിന്നും മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തീരത്തെത്തിക്കാൻ നടപടികൾ ആരംഭിച്ചു.

കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ വ്യാപിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അറിയിച്ചു. കൊച്ചി മുതൽ ഗോവൻ തീരംവരെ തെരച്ചിൽ വ്യാപിപ്പിക്കുവാനാണ് സർക്കാർ തീരുമാനം.

അതേസമയം കഴിഞ്ഞ ദിവസം റ​​​വ​​​ന്യു വ​​​കു​​​പ്പ് പു​​​റ​​​ത്തു​​വി​​​ട്ട ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ 40 എ​​​ണ്ണം ഇ​​​നി​​​യും തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ണ്ട്. ഇ​​​നി​​​യും 105 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ക്കൂ​​​ടി ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നു​​​മാ​​​ണ് റ​​​വ​​​ന്യു വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...