സി​ൽ​വെ​സ്റ്റ​ർ സ്റ്റാ​ലോ​ൺ മ​രി​ച്ച​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭ്യൂ​ഹം
Tuesday, February 20, 2018 11:35 PM IST
ലോ​സ്ആ​ഞ്ച​ല​സ്: പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ന​ട​ൻ സി​ൽ​വെ​സ്റ്റ​ർ സ്റ്റാ​ലോ​ൺ മ​രി​ച്ച​താ​യി വീ​ണ്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭ്യൂ​ഹം. സെ​ലി​ബ്രി​റ്റി​ക​ളു​ടെ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന വെ​ബ്സൈ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​വാ​ർ​ത്ത വ​ന്ന​ത്.

2016 സെ​പ്റ്റം​ബ​റി​ലാ​ണ് ഈ ​വാ​ർ​ത്ത ആ​ദ്യം പു​റ​ത്തു​വ​രു​ന്ന​ത്. ഇ​പ്പോ​ൾ ഇ​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റാ​ലോ​ൺ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

റോ​ക്കി, റാം​ബോ സീ​രീ​സ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ താ​ര​മാ​ണ് സ്റ്റാ​ലോ​ൺ. എ​ഴു​പ​ത്-​തൊ​ണ്ണൂ​റ് കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​ണ് സ്റ്റാ​ലോ​ണി​ന്‍റെ എ​റ്റ​വും വ​ലി​യ ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റു​ക​ൾ പു​റ​ത്ത് വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.