കളമശേരി സബ് സ്റ്റേഷനിൽ വെള്ളം കയറി; വൈദ്യുതി വിതരണം റദ്ദാക്കിയേക്കും
Thursday, August 16, 2018 1:32 AM IST
കൊച്ചി: കളമശേരിയിൽ കെഎസ്ഇബിയുടെ 110 കെവി സബ്സ്റ്റേഷനിൽ വെള്ളം കയറി. ജലനിരപ്പ് ഉയർന്നാൽ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം റദ്ദാക്കിയേക്കുമെന്ന് അധികൃതർ അറിയിച്ചു. കളമശേരി കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

ജനങ്ങൾ മൊബൈൽ ഫോണുകളും പവർ ബാങ്കുകളും എമർജൻസി ലാമ്പുകളും ചാർജ് ചെയ്ത് വയ്ക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എറണാകുളം മേഖലയിലെ ആകെ വൈദ്യുതിവിതരണം റദ്ദാക്കിയേക്കുമെന്നും അനൗദ്യോഗിക വിവരങ്ങൾ ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.