മുഖ്യമന്ത്രി 24ന് തിരിച്ചെത്തും
Wednesday, September 19, 2018 4:57 PM IST
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സകൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 24ന് തിരിച്ചെത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ പൂർത്തിയായെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബർ രണ്ടിന് പുലർച്ചെയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഓഗസ്റ്റ് മധ്യത്തോടെ പോകാനിരുന്ന യാത്ര പ്രളയക്കെടുതികൾ കാരണം നീട്ടിവയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.