സം​സ്കാ​ര​ത്തെ​ച്ചൊ​ല്ലി ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് സം​ഘ​ർ​ഷം
Thursday, November 8, 2018 12:59 PM IST
കാ​യം​കു​ളം: ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മൃ​ത​സം​സ്കാ​ര​ത്തെ​ച്ചൊ​ല്ലി സം​ഘ​ർ​ഷം. ഇതോടെ വൈ​ദി​ക​ർ​ക്കൊ​പ്പം മൃ​ത​ശ​രീ​ര​വു​മാ​യി എ​ത്തി​യ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തെ പോ​ലീ​സ് ത​ട​ഞ്ഞു.

ഇ​തേ​തു​ട​ർ​ന്നു യാ​ക്കോ​ബാ​യ വി​ഭാ​ഗം റോ​ഡ് ഉ​പ​രോ​ധി​ക്കു​ന്നു. കാ​യം​കു​ളം-​പു​ന​ലൂ​ർ കെ​പി റോ​ഡാ​ണ് ഉ​പ​രോ​ധി​ക്കു​ന്ന​ത്. വൈ​ദി​ക​ര​ല്ലാ​ത്ത അ​ടു​ത്ത ബ​ന്ധു​ക​ൾ​ക്ക് പ​ള്ളി​യി​ൽ ക​യ​റാ​മെ​ന്ന് എ​ഡി​എം അ​റി​യി​ച്ചെ​ങ്കി​ലും യാ​ക്കോ​ബാ​യ വി​ഭാ​ഗം ഇ​തി​ന് ത​യാ​റാ​യി​ല്ല.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യാ​ക്കോ​ബാ​യ സ​ഭ​യു​ടെ വൈ​ദി​ക​രെ പ​ള്ളി​യി​ൽ ക​യ​റ്റി മൃ​ത​ശ​രീ​രം സം​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഒാ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച നി​ര്യാ​ത​നാ​യ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ക​ട്ട​ച്ചി​റ​പ​ള്ളി​ക്ക​ലേ​ത്ത് വ​ർ​ഗീ​സ് മാ​ത്യു(92)​വി​ന്‍റെ സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ർ​ക്കം.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞാ പ്ര​ഖ്യാ​പി​ച്ചു. പ​ള്ളി​യും പ​രി​സ​ര​വും പോ​ലീ​സ് സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.