അ​യോ​ധ്യ കേ​സ് ഉ​ട​ൻ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ല; ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി
Monday, November 12, 2018 11:22 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ജ​ന്മ​ഭൂ​മി- ബാ​ബ​റി മ​സ്ജി​ദ് ഭൂ​മി ത​ർ​ക്ക കേ​സ് വേ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. അ​ഖി​ല ഭാ​ര​തീ​യ ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്. കേ​സ് മു​ൻ നി​ശ്ച​യി​ച്ച​പ്ര​കാ​രം 2019 ജ​നു​വ​രി​യി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് പ​റ​ഞ്ഞു.

കേ​സി​ൽ അ​ന്തി​മ​വാ​ദം കേ​ൾ​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ അ​വ​സാ​ന​മാ​ണ് സു​പ്രീം​കോ​ട​തി അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു മാ​റ്റി​യ​ത്. ത​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടേ​താ​യ മു​ൻ​ഗ​ണ​ന​ക​ളു​ണ്ട്. ജ​നു​വ​രി​യി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​റി​യി​ക്കാ​മെ​ന്നും ഏ​ത് ബെ​ഞ്ച് വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും അ​ന്ന് തീ​രു​മാ​ന​മാ​കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചി​രു​ന്നു.

അ​യോ​ധ്യ​യി​ലെ 2.77 ഏ​ക്ക​ർ ഭൂ​മി സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ്, നി​ർ​മോ​ഹി അ​ഖാ​ഡ, രാം ​ല​ല്ല എ​ന്നി​വ​ർ​ക്കാ​യി വീ​തി​ച്ചു ന​ൽ​കി​യ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യു​ള്ള ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പ​ട്ട പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ എ​ന്നു കോ​ട​തി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.