ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ വെടിനിർത്തലിന് തയാറെന്ന് ഹമാസ്
Wednesday, November 14, 2018 4:22 AM IST
ഗാസാ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുകയാണെങ്കിൽ വെടിനിർത്തലിന് തയാറാണെന്ന് ഹമാസ് ഉൾപ്പെടെയുള്ള പലസ്തീൻ സംഘടനകൾ അറിയിച്ചു. മധ്യസ്ഥർ മുഖേനയാണ് വെടിനിർത്തൽ ആവശ്യം ഇവർ മുന്നോട്ട് വച്ചതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗാസയിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയാറാവുന്നപക്ഷം തങ്ങള്‍ വെടിനിര്‍ത്തലിന് ഒരുക്കമാണെന്ന് ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് ഇസ്മയില്‍ ഹനിയ നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രയേൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഏഴ് പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.