ശ​ബ​രി​മ​ല: വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ർ​ഥാ​ട​ക​ർ​ക്കു പ്ര​വേ​ശ​നം
Wednesday, November 14, 2018 7:52 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ർ​ഥാ​ട​ക​ർ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ തീ​ർ​ഥാ​ട​ക​രെ നി​ല​യ്ക്ക​ലി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ന്പ​യി​ലേ​ക്കു പോ​കാ​ൻ അ​നു​വ​ദി​ക്കും.

ന​ട തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​ന്‍റെ വി​ധി​ക്ക് ശേ​ഷം ര​ണ്ടു​ത​വ​ണ ശ​ബ​രി​മ​ല ന​ട തു​റ​ന്ന​പ്പോ​ഴും കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​യി​രു​ന്നു. ഇ​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​ണ് പോ​ലീ​സ് ഒ​രു​ക്കു​ന്ന​ത്.

തി​ര​ക്കു നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നു​മാ​യി വി​ശ​ദ​മാ​യ പ​ദ്ധ​തി​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി, എ​സ്പി​മാ​ർ എ​ന്നി​വ​രു​മാ​യി സു​ര​ക്ഷാ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. പ​ന്പ​യി​ലും സ​ന്നി​ധാ​ന​ത്തും സു​ര​ക്ഷാ ചു​മ​ത​ല ഐ​ജി​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. വി​ജ​യ് സാ​ക്ക​റെ​ക്ക് സ​ന്നി​ധാ​ന​ത്തും അ​ശോ​ക് യാ​ദ​വി​ന് പ​ന്പ​യി​ലു​മാ​ണ് ചു​മ​ത​ല ന​ൽ​കി​യ​ത്. സ​ന്നി​ധാ​ന​ത്തും പ​ന്പ​യി​ലും നി​ല​യ്ക്ക​ലും ര​ണ്ട് എ​സ്പി​മാ​ർ വീ​തു​വു​മു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.