കാട്ടുതീയിൽ എരിഞ്ഞ് കലിഫോർണിയ: മരണസംഖ്യ 50 ആയി
Thursday, November 15, 2018 7:20 AM IST
ലോസ് ആഞ്ചലസ്: യുഎസിലെ കലിഫോർണിയ സംസ്ഥാനത്ത് കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേരെ ഇനിയും കാണാനില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

കലിഫോർണിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. പാരഡൈസ് പട്ടണത്തിൽ നിരവധി വീടുകൾ ചാമ്പലായി. തീപിടിത്തത്തെ തുടർന്ന് രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ഹോളിവുഡ് പ്രമുഖർ താമസിക്കുന്ന മാലിബുവും കാട്ടുതീ ഭീഷണിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.