ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണം: അ​തൃ​പ്തി അ​റി​യി​ച്ച് ദേ​വ​സ്വം ബോ​ർ​ഡ്
Friday, November 16, 2018 2:42 PM IST
പ​മ്പ: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് ദേ​വ​സ്വം ബോ​ർ​ഡ്. പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഭ​ക്ത​രെ രാ​ത്രി​യി​ൽ സ​ന്നി​ധാ​ന​ത്ത് ത​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും പ​മ്പ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ർ പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സാ​വ​കാ​ശ ഹ​ർ​ജി ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് എ. ​പ​ദ്മ​കു​മാ​ര്‍ പ​റ​ഞ്ഞു. കോടതി വി​ധി ദേ​വ​സ്വം ബോ​ര്‍​ഡി​ന് ന​ട​പ്പി​ലാ​ക്കാ​തി​രി​ക്കാ​നാ​വി​ല്ല. ദേ​വ​സ്വം​ബോ​ര്‍​ഡി​ന് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കേ​ണ്ട​തു​ണ്ട്. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​യ​മ​പ​ര​മാ​യി വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​ന​ട തു​റ​ക്കു​ന്ന​തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ മ​ട​ങ്ങും. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി സ​ർ​ക്കാ​രു​മാ​യി ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.