രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​എ​ച്ച്പി​യു​ടെ കൂ​റ്റ​ൻ റാ​ലി
Sunday, December 9, 2018 2:24 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു വി​എ​ച്ച്പി​യു​ടെ കൂ​റ്റ​ൻ റാ​ലി. രാം​ലീ​ല മൈ​താ​ന​ത്തു ന​ട​ക്കു​ന്ന റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ ഡ​ൽ​ഹി​യി​ലെ​ത്തി. ചൊ​വ്വാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണു വി​ശ്വ ഹി​ന്ദു പ​രി​ഷ​തി​ന്‍റെ റാ​ലി.

ആ​ർ​എ​സ്എ​സ് എ​ക്സി​ക്യു​ട്ടീ​വ് ത​ല​വ​ൻ ഭ​യ്യാ​ജി ജോ​ഷി​യാ​ണു റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന താ​ക്കീ​താ​യി ഈ ​റാ​ലി​യെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ജോ​ഷി​ക്കു പു​റ​മേ വി​എ​ച്ച്പി പ്ര​സി​ഡ​ന്‍റ് വി​ഷ്ണു സ​ദാ​ശി​വ് കോ​ക്ജെ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ലോ​ക് കു​മാ​ർ എ​ന്നി​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

റാ​ലി മു​ന്നി​ൽ​ക്ക​ണ്ടു രാം​ലീ​ല മൈ​താ​ന പ​രി​സ​ര​ത്തു വ​ൻ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു. റാ​ലി വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി വി​എ​ച്ച്പി വീ​ടു​തോ​റും ക​യ​റി​യി​റ​ങ്ങി​യു​ള്ള കാ​ന്പ​യ്ൻ ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.