വ​ർ​ഷാ​വ​സാ​നം കെ​ല്ലി​യും മ​ട​ങ്ങും: ട്രം​പ്
Sunday, December 9, 2018 6:47 PM IST
വാ​ഷിം​ഗ്ട​ൺ: യു​എ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജോ​ൺ കെ​ല്ലി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വൈ​റ്റ്ഹൗ​സി​ന്‍റെ പ​ടി​യി​റ​ങ്ങും. വ​ർ​ഷാ​വ​സാ​നം ജോ​ൺ കെ​ല്ലി ജോ​ലി​യി​ൽ​നി​ന്നും വി​ര​മി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. പ​ക​ര​ക്കാ​ര​ൻ അ​ടു​ത്ത ര​ണ്ടു​മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ണ്ടാ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ജോ​ൺ കെ​ല്ലി മാ​റു​ക​യാ​ണ്. അ​ദ്ദേ​ഹം വി​ര​മി​ക്കു​ന്ന​കാ​ര്യം ത​നി​ക്ക് പ​റ​യാ​ൻ ക​ഴി​യു​മോ​യെ​ന്ന് അ​റി​യി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹം വ​ലി​യൊ​രു വ്യ​ക്തി​ത്വ​ത്തി​നു ഉ​ട​മ​യാ​യി​രു​ന്നു. ഈ ​വ​ർ​ഷാ​വ​സാ​നം ജോ​ൺ കെ​ല്ലി വി​ര​മി​ക്കും- ട്രം​പ് പ​റ​ഞ്ഞു.

ട്രം​പു​മാ​യു​ള്ള ഭി​ന്ന​ത​യാ​ണ് 68കാ​ര​നാ​യ കെ​ല്ലി രാ​ജി​വ​യ്ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​ടു​ത്തി​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ക​ടു​ത്തു. ക​ണ്ടാ​ൽ സം​സാ​രി​ക്കാ​ത്ത രീ​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ മാ​റി​യി​രു​ന്നു. കെ​ല്ലി​യെ പു​റ​ത്താ​ക്കാ​ൻ ട്രം​പ് ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ഭ്യൂ​ഹ​മു​യ​ർ​ന്നി​രു​ന്നു. 2017 ജൂ​ലൈ 31 ന് ​ആ​ണ് കെ​ല്ലി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.