കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വ രാജിവച്ചു; പ്രതിപക്ഷത്തിനൊപ്പം അണിചേര്‍ന്നേക്കും
Monday, December 10, 2018 1:12 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ശ്വ രാ​ജി​വ​ച്ചു. രാ​ഷ്ട്രീ​യ ലോ​ക് സ​മ​താ പാ​ർ​ട്ടി (ആർഎൽഎസ്പി) നേ​താ​വാ​യ കു​ശ്വ എ​ൻ​ഡി​എ സ​ർ​ക്കാ​രി​ൽ മാ​ന​വ വി​ഭ​വ​ശേ​ഷി സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് കു​ശ്വ​യു​ടെ രാ​ജി.

ബി​ഹാ​റി​ല്‍ ലോ​ക്‌​സ​ഭാ സീ​റ്റ് വി​ഭ​ജ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് കു​ശ്വാ​ഹ ബി​ജെ​പി​യു​മാ​യി അ​ക​ന്ന​ത്. 2014ൽ ​ബി​ജെ​പി​ക്കൊ​പ്പം എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ല്‍ മ​ത്സ​രി​ച്ച ആ​ര്‍​എ​ല്‍​എ​സ്പി മൂ​ന്ന് സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യു എ​ന്‍​ഡി​എ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​തോ​ടെ ആ​ർ​എ​ൽ​എ​സി​പി​യു​ടെ സീ​റ്റ് കു​റ​ച്ചി​രു​ന്നു. ഇ​താ​ണ് ആ​ർ​എ​ൽ​എ​സ്പി​യെ ചൊ​ടി​പ്പി​ച്ച​ത്.

എ​ൻ​ഡി​എ​യു​ടെ ഇ​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ കു​ശ്വ അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഇ​ന്ന് ന​ട​ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ കു​ശ്വ പ​ങ്കെ​ടു​ക്കു​മെ​ന്നും സൂ​ച​ന​യുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.